Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ജിദ്ദ തുറമുഖത്ത് ഇന്ധന കപ്പലിന് നേരെ ഭീകരാക്രമണം

December 15, 2020

December 15, 2020

ജിദ്ദ : ജിദ്ദ: ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. ഇന്നലെ രാത്രി സൗദി പ്രാദേശികസമയം 12.40-നായിരുന്നു സ്ഫോടനം നടന്നത്. അപകടത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സിങ്കപ്പൂര്‍ പതാക വഹിച്ച ബി ഡബ്ലിയു റൈന്‍ എന്ന എണ്ണ വാഹിനി കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.. സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു. സംഭവത്തെ സൗദി ഊര്‍ജമന്ത്രാലയം അപലപിച്ചു.

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വക്താവ് വെളിപ്പെടുത്തിയില്ല. മാത്രമല്ല സംഭവം ഇന്ധന വിതരണത്തെ ബാധിച്ചിട്ടുമില്ല. ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് കപ്പലില്‍ നേരിയ തീപ്പിടിത്തമുണ്ടായി. ഉടനെത്തന്നെ അഗ്നിശമന, സുരക്ഷാ വിഭാഗം തീയണച്ചു. ഇതിനു മുമ്പും  സമാനമായ ആക്രമണം നടന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News