March 18, 2021
March 18, 2021
ദോഹ: ഖാലിദ് ബിന്‍ അഹമ്മദ് ഇന്റര്‍ചേഞ്ചിനും ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഗാനിം ഇന്റര്‍ചേഞ്ചിനും ഇടയില്‍ സാല്‍വ റോഡില്‍ ബു സാംറയിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി നര്‍ത്തി വയ്ക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണി വരെയാണ് റോഡ് അടയ്ക്കുന്നത്.
ഐ.ടി.എസ് ഗ്യാന്‍ട്രികള്‍ സ്ഥാപിക്കാനായാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് റോഡ് അടയ്ക്കുന്നതെന്നും അഷ്ഗല്‍ അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും ഗതാഗത നിയമങ്ങളും വേഗതാ പരിധിയും പാലിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.