Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ കോവിഡ് വാക്സിൻ മുൻഗണന പട്ടിക പുതുക്കി,അധ്യാപകർക്കും അമ്പത് വയസ്സ് കഴിഞ്ഞവർക്കും രജിസ്റ്റർ ചെയ്യാം 

January 18, 2021

January 18, 2021

ദോഹ: ഖത്തറിൽ കൊവിഡ് വാക്സീൻ സ്വീകരിക്കാൻ അര്ഹതയുള്ളവരുടെ മുൻഗണന പട്ടിക ഭേദഗതി ചെയ്തു.അധ്യാപകരെയും അൻപത് വയസിന് മുകളിൽ പ്രായമുള്ളവരെയുമാണ് രണ്ടാം ഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. വാക്സീൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനാവുന്ന സംവിധാനവും കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ മുൻഗണന ലഭിക്കുന്നവർ :

- 50 നും 59ഉം വയസിന് ഇടയിൽ പ്രായമുള്ളവർ.
- ഗുരുതര അസുഖങ്ങൾ ബാധിക്കാൻ സാധ്യതയുള്ള എല്ലാ പ്രായത്തിലും പെട്ടവർ.
- ആരോഗ്യ പ്രവർത്തകരും അത്യാവശ്യ ജീവനക്കാരും.
- അധ്യാപകർ

വെബ്സൈറ്റിലെ നിർദേശമനുസരിച്ച് ആരോഗ്യ പ്രവർത്തകർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രാഥമിക പ്രതികരണ ജീവനക്കാർ എന്നിവരയൊണ് വാക്സിനേഷൻ സ്വീകരിക്കാനാവുന്നവരുടെ പ്രഥമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..

ഇവരെ കൂടാതെ ദീർഘ കാല പരിചരണ കേന്ദ്രങ്ങൾ, വീട്ടിൽ പരിചരണത്തിലുള്ള വൃദ്ധർ, 50 വയസിനോ അതിന് മുകളിലോ പ്രായമുള്ളവരും വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവരുമായ രോഗികൾ, കൊവിഡ് കേന്ദ്രങ്ങളിലും ഐസോലേഷൻ സെൻററുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, ഐ.സി.യു, പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രോഗീ പരിചരണത്തിൽ ഏർപ്പെടുന്നവർ, ഇ.എം.എസ് എമർജൻസി മെഡിക്കൽ സർവ്വീസ്, ആഭ്യന്തര-പ്രതിരോധ മന്ത്രാലയത്തിലെ പ്രധാന ജീവനക്കാർ, ഓയിൽ ആൻറ് ഗാസ് മേഖലയിൽ ജോലി ചെയ്യുന്നവർ, മുതിർന്നവരോ ഗുരുതര അസുഖങ്ങളോ അലട്ടുന്ന അധ്യാപകർ, കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരാണ് കൊവിഡ് വാക്സീനിനായുള്ള ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..

മേല്പ്പറഞ്ഞ രണ്ട് പട്ടികയിൽ ഉൾപ്പെടുന്നവരാണ് നിങ്ങളെങ്കിൽ വാക്സീന് വേണ്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളിൽ നിന്ന് വാക്സീൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ആരോഗ്യ കേന്ദ്രം ഏതെന്ന് തെരഞ്ഞെടുക്കാനാവും. കൂടാതെ വാക്സീൻ സ്വീകരിക്കാൻ ഉദ്ധേശിക്കുന്ന ദിവസവും സമയവും മുൻകൂട്ടി നിശ്ചയിച്ച് നൽകാനും സാധിക്കും. മൂന്ന് ഓപ്ഷനുകൾ നൽകാനും അതിൽ അനുയോജ്യമായ ഒരു സമയം തീരുമാനിച്ച് വാക്സീൻ എടുത്ത് മടങ്ങാനുമുള്ള അവസരമുണ്ട്. കൺഫോർമേഷൻ മെയിൽ വരുന്നതോടെ ആരോഗ്യ കേന്ദ്രം ഏതെന്ന് കൃത്യമായി ഉറപ്പിക്കാനാവൂ.

രജിസ്‌ട്രേഷനുള്ള ലിങ്ക് : https://app-covid19.moph.gov.qa/en/instructions.html
നാഷണൽ ഓതന്റിക്കേഷൻ(NAS) തൗതീഖ് യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് രജിസ്ട്രേഷൻ നടത്തേണ്ടത്.ഇതിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് പുതിയ അക്കൗണ്ട് തുടങ്ങാനുള്ള ലിങ്ക് : https://www.nas.gov.qa

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News