Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
സിറിയയിലെ ഇദ്‌ലിബില്‍ അല്‍ഖാഇദ നേതാക്കളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം

September 01, 2019

September 01, 2019

യു.എസ് പൗരന്മാര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായ നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. 


ദമസ്‌കസ്: സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ അല്‍ഖാഇദ നേതാക്കളെ ലക്ഷ്യമാക്കി യു.എസ് ആക്രമണം. 
അല്‍ഖാഇദ പ്രാദേശിക ഘടകം അന്‍സാറുത്തൗഹീദ്, ഹുര്‍റാസുദ്ദീന്‍ അടക്കമുള്ള സംഘടനകളുടെ നേതാക്കള്‍ ഇദ്‌ലിബില്‍ ഒരു പരിശീലന കേന്ദ്രത്തില്‍ യോഗം ചേരുന്നതിനിടെ ആക്രണമമുണ്ടായതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ആക്രമണം നടത്തി പ്രദേശത്തെ അസ്ഥിരപ്പെടുത്താനുള്ള അല്‍ഖാഇദയുടെ ശേഷി കുറയ്ക്കുന്നതാണ് രഹസ്യ താവളത്തിനു നേരെയുണ്ടായ ആക്രമണമെന്ന് യു.എസ് കമാന്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.

സംഭവത്തില്‍ 40ലേറെ അല്‍ഖാഇദ ഭീകരര്‍ കൊല്ലപ്പെട്ടതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും കുട്ടികള്‍ക്കു പരുക്കേല്‍ക്കുകയു ചെയ്തിട്ടുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും സൈനിക പരിശീലനം നേടുന്ന കേന്ദ്രമാണ് ഇതെന്നാണു വിവരം.


Latest Related News