Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സുമലതക്ക് കോവിഡ് : വിധാൻ സൗധ അണുവിമുക്തമാക്കി 

July 06, 2020

July 06, 2020

ബെംഗളൂരു : കര്‍ണാടക, മാണ്ഡ്യ ലോക്‌സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക മന്ത്രിസഭയിൽ ആശങ്ക. വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് സുമലത തന്നെയാണ്. ജൂണ്‍ 29 ന് സുമലത വിധാന്‍ സൗധയിലെത്തി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജൂലൈ നാലിന് ചെറിയ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. തന്റെ മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്തതായി സുമതല വ്യക്തമാക്കി.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരുമായി സമ്പർക്കം പുലര്‍ത്തിയിരുന്നു. അതിനാല്‍ താനുമായി സമ്പർക്കം പുലര്‍ത്തിയവര്‍ ജാഗരൂകരായിരിക്കണമെന്നും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ പരിശോധനക്ക് വിധേയമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിധാന്‍ സൗധ തിങ്കളാഴ്ച അടച്ചിടുകയും അണുവിമുക്തമാക്കിയ ശേഷം തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വിധാന്‍ സൗധയിലെ 50 വയസില്‍ കൂടുതല്‍ പ്രായമായ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു.  

അഭിനയരംഗത്ത് സജീവമല്ലെങ്കിലും നിലവില്‍ കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലം എംപിയാണ് നടി. പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സുമലത.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News