Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൂയസ് കനാലിലെ കുരുക്കഴിഞ്ഞെങ്കിലും എവര്‍ ഗിവന്‍ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് 

March 30, 2021

March 30, 2021

കെയ്‌റോ: സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം ആറ് ദിവസത്തോളം തടസപ്പെടുത്തിയ എവര്‍ ഗിവന്‍ എന്ന കൂറ്റന്‍ കണ്ടെയിനര്‍ വാഹക കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 23 നാണ് കപ്പല്‍ സൂയസ് കനാലിന് കുറുകെ കുടുങ്ങിപ്പോയത്. നിരവധി ടഗ് ബോട്ടുകളുടെയും മണ്ണുമാന്തി യന്ത്രങ്ങളുടെയും സഹായത്തോടെ കഴിഞ്ഞദിവസമാണ് കപ്പലിനെ നീക്കിയത്. 

കപ്പലിലെ 25 ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ സൂയസ് കനാല്‍ അതോറിറ്റി എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നത് എന്ന് ഇനിയും വ്യക്തമല്ല. ഇവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന ആശങ്കയാണ് ഇന്ത്യന്‍ സര്‍ക്കാറിന് ഉള്‍പ്പെടെയുള്ളത്. 


Related News: ഒടുവില്‍ കുരുക്കഴിഞ്ഞു; സൂയസ് കനാലില്‍ വഴിമുടക്കിയ കൂറ്റന്‍ കപ്പല്‍ നീങ്ങിത്തുടങ്ങി (വീഡിയോ കാണാം)


കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ യാത്ര തുടരുന്നതില്‍ നിന്നും വിലക്കുമെന്നാണ് കപ്പല്‍ മേഖലയിലെ ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവരെ വീട്ടുതടങ്കലിലാക്കിയേക്കുമെന്നാണ് അറിയുന്നത്.  

സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നൂറു കണക്കിന് കപ്പലുകളാണ് യാത്ര അനിശ്ചിതത്വത്തിലായി പുറംകടലില്‍ കാത്തുകിടന്നിരുന്നത്. കുരുക്ക് അഴിഞ്ഞതോടെ ഈ കപ്പലുകളുടെ യാത്ര പുനരാരംഭിച്ചിട്ടുണ്ട്. 

ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് എവര്‍ ഗിവന്‍. 400 മീറ്റര്‍ നീളമുള്ള (1300 അടി) കപ്പലിന്റെ ആകെ ശേഷി 220940 ടണ്‍ ആണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News