Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
ലിബിയൻ മരുഭൂമിയിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ വെള്ളവും ഭക്ഷണവുമില്ലാതെ മരിച്ചു,കണ്ണീരണിയിച്ച് യാത്രാമൊഴി  

February 15, 2021

February 15, 2021

ട്രിപ്പോളി : ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങിയ സുഡാനി കുടുംബത്തിലെ എട്ടു പേർ മരുന്നും വെള്ളവും കിട്ടാതെ മരിച്ചു. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളാണ്  മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച്‌ ഇനിയും ഒരു വിവരവുമില്ല.യാത്രക്കിടെ വഴി തെറ്റി വെള്ളവും ഭക്ഷണവും തീർന്നതാണ് മരണ കാരണമെന്നാണ് നിഗമനം.

ആറു മാസം മുമ്പ്  യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം എന്നാണു അറബ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിബിയയിലെ കുഫ്ര സിറ്റിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു മൂന്ന് സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുഡാനിലെ അല്‍ ഫാഷിറില്‍ നിന്ന് ലിബിയയിലെ കുഫ്ര സിറ്റിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.

മൃതശരീരങ്ങള്‍ കാറിനു സമീപത്തായിരുന്നു കിടന്നിരുന്നത്. പല ശരീരങ്ങളും മണല്‍ മൂടിയ നിലയിലായിരുന്നു. 'ഉമ്മയെ നിങ്ങളുടെ അടുത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പൊറുക്കണം. കരുണക്കായി പ്രാര്‍ഥിക്കുകയും ഖുര്‍ആന്‍ ഹദ് യ ചെയ്യുകയും വേണം' എന്ന വസിയത്ത് ഉള്‍ക്കൊള്ളുന്ന ഇവര്‍ മരിക്കുന്നതിന് മുമ്പ്  എഴുതിയ കുറിപ്പ് കണ്ടെത്തിയത് ഏറെ വേദനാജനകമായി.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News