Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സുഡാൻ സ്വദേശികളായ സഹോദരങ്ങൾ കൊല്ലപ്പെട്ടു

February 03, 2021

February 03, 2021

ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ  രണ്ട് സുഡാനി സഹോദരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.സുഡാൻ സ്വദേശികളായ  കമാൽ അലി അൽബെഷർ, സമി അലി അൽബെഷർ എന്നീ സഹോദരന്മാരാണ് ദോഹയിൽ  കൊല്ലപ്പെട്ടതെന്ന് സുഡാനി മാധ്യമങ്ങളും ദോഹ ന്യൂസും റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ പൌരനാണ് കോല നടത്തിയതെന്നും കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ രാജ്യം വിട്ടതായുമാണ്  റിപ്പോർട്ടുകൾ. ഇതേ സ്ഥാപനത്തിലെ മുൻ തൊഴിലാളിയാണ് കൊലപാതകം നടത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത മോഷണ ശ്രമത്തിൻറെ ഭാഗമായാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം.

അൽ വക്രയിലെ അബ്ദുൾ റഹ്മാൻ ബിൻ ജാസിം പ്രിപറേറ്ററി സ്കൂളിന് സമീപമുള്ള ഓഫീസിൽ ജോലി ചെയ്യുന്ന തൻറെ മൂത്ത സഹോദരനെ കാണാൻ വീട്ടിൽ നിന്നിറങ്ങിയതാണ് കമാൽ എന്ന് അദ്ദേഹത്തിൻറെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് എത്താറുള്ള തൻറെ ഭർത്താവ് മടങ്ങി വരാത്തതിനെ തുടർന്ന് ഭാര്യ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു.

ഓഫിസിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ കമാലിനെ ഫോണിൽ കിട്ടാതായതോടെ കമ്പനി ഉടമസ്ഥനെ ഭാര്യ വിവരമറിയിച്ചു. തുടർന്ന് കാര്യമന്വേഷിച്ച് ഓഫീസിലെത്തിയ ഉടമസ്ഥൻ ഓഫീസ് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായും സാമിയുടെ കാർ പുറത്ത് പാർക്ക് ചെയ്തിരിക്കുന്നതായും കണ്ടെത്തി.

ഉടമസ്ഥൻ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലം പ്രയോഗിച്ച് ഓഫീസ് തുറന്നതിന് പിന്നാലെയാണ് രക്തത്തിൽ കുളിച്ചു കിടന്ന സഹോദരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളത്തുക സാമിയുടെ കൈവശമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. അദ്ദേഹത്തെയാണ് ശമ്പളം നൽകാൻ കമ്പനി ചുമതലപ്പെടുത്തിയിരുന്നത്. മുൻപ് സ്ഥാപനത്തിൽ ജോലി ചെയ്യുകയും പിന്നീട് പറഞ്ഞു വിടുകയും ചെയ്ത ഒരു പാകിസ്ഥാനി പൌരനാണ് കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

ശമ്പളമെത്തുന്ന സമയം, അത് ഓഫീസിലുണ്ടായിരിക്കുന്ന കാലയളവ്, പണം  കൊല്ലപ്പെട്ട സാമിയുടെ കൈവശമുള്ള സമയം എന്നിവ പ്രതി കണ്ടുമനസിലാക്കിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് നിഗമനം.. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുൻപ് പ്രതി മുഴുവൻ തുകയും കയ്യിലാക്കിയിരുന്നു.

കൃത്യം നടത്തിയതിന് പിന്നാലെ പ്രതി വിമാനത്താവളത്തിലെത്തി പാകിസ്ഥാനിലേക്കുള്ള വിമാനത്തിൽ കയറിയതായാണ് വിവരം. എന്നാൽ ഖത്തറി അധികൃതർ പുറപ്പെടുവിച്ച റിമാൻറ് അനുസരിച്ച് പാകിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥർ മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. പ്രതി നിലവിൽ ദോഹയിൽ വിചാരണയ്ക്ക് വിധേയനാവുകയാണ്. കൊല്ലപ്പെട്ട സഹോദരന്മാരുടെ സംസ്ക്കാരം നാളെ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News