Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
ജാമിയ മില്ലിയ വിദ്യാര്‍ഥികൾക്ക്  നേരെ വെടിവെപ്പ്,ഒരാൾക്ക് പരിക്ക് 

January 30, 2020

January 30, 2020

ന്യൂഡൽഹി :  പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെപ്പില്‍ പരിക്കേറ്റത് ജാമിയ മിലിയയിലെ ഷബാബ് എന്ന വിദ്യാര്‍ത്ഥിക്കാണ് എന്നാണ് പുറത്തു വരുന്ന  വിവരം. കൈയില്‍ ചോരയൊലിച്ചു നില്‍ക്കുകയായിരുന്ന ഷദാബിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസില്‍  എത്തിച്ചിട്ടുണ്ട്. വെടിവച്ച ആൾ കസ്റ്റഡിയിലുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും  ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു. വെടിവെപ്പിന് പിന്നാലെ പ്രദേശത്തെ റോഡുകളിലൂടെയുള്ള ഗതാഗതം  പൊലീസ് തടഞ്ഞു.


Latest Related News