Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മുന്നറിയിപ്പ് :സൗദിയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

August 19, 2019

August 19, 2019

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഇന്ന് രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളത്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബാഹ, ജിസാന്‍, മക്ക തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത. മഴ ശക്തമായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കത്തിനും അരുവികള്‍ കര കവിഞ്ഞൊഴുകുന്നതിനും സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. വെള്ളപൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രകള്‍ ഉപേക്ഷിക്കുവാനും സുരക്ഷാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴയുള്ള സമയങ്ങളില്‍ ദൂരകാഴ്ച കുറവായതിനാല്‍ റോഡുകളില്‍ അപകട സാധ്യത കൂടുതലാണെന്നും വാഹനങ്ങല്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രവിശ്യ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കി. മഴ വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ മറ്റു പ്രവിശ്യകളില്‍ തുടരുന്ന കടുത്ത ചൂടിന് അല്‍പം കുറവ് വന്നിട്ടുണ്ട്.


Latest Related News