Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍

July 06, 2021

July 06, 2021

ന്യൂഡല്‍ഹി:മുന്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍. ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. മുന്‍ ബിജെപി എം.പി കമ്പാംബട്ടി ഹരി ബാബുവാണ് പുതിയ മിസോറാം ഗവര്‍ണര്‍.
മധ്യപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഹരിയാന, ത്രിപുര, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും മാറ്റി നിയമിച്ചിട്ടുണ്ട്. താവര്‍ചന്ദ് ഗെലോട്ട് ആണ് പുതിയ കര്‍ണാടക ഗവര്‍ണര്‍. ബി ജെ പി കേന്ദ്ര മന്ത്രിയാണ് അദ്ദേഹം. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ഹിമാചല്‍ പ്രദേശിന്റെ പുതിയ ഗവര്‍ണര്‍.
ഭണ്ഡാരു ദത്താത്രേയയെ ഹരിയാന ഗവര്‍ണറായാണ് രാഷ്ട്രപതി നിയമിച്ചിരിക്കുന്നത്. സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറായി നിയമിച്ചു. രമേശ് ഭായിസാണ് പുതിയ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍.

 


Latest Related News