Breaking News
ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും | ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം |
സ്‌പെഷ്യൽ ഒളിമ്പിക്കിന് അബുദാബിയിൽ തുടക്കമായി

March 15, 2019

March 15, 2019

അബുദാബി : സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ തുടക്കമായി.. സ്‌പെഷല്‍ ഒളിംപിക്‌സുകളുടെ 50 വര്‍ഷ ചരിത്രത്തില്‍ ഇതാദ്യമായാണ് 195 ഓളം രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് കായിക താരങ്ങളും പ്രതീക്ഷയോടെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്.

ഓരോ രാജ്യത്തിന്റെയും കായിക താരങ്ങള്‍ ചുവടു വെച്ചപ്പോള്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയം വന്‍ കരഘോഷത്തോടെയാണ് അതിനെ എതിരേറ്റത്. ഇന്ത്യന്‍ സംഘാംഗങ്ങള്‍ക്കു മുന്നിലായി യുഎഇയിലെ സ്ഥാനപതി നവ്ദിപ് സിങ് സൂരിയും സന്നിഹിതനായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 195 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളും അവര്‍ക്കൊപ്പം നിരീക്ഷകരായി 5 രാജ്യക്കാരുമാണ് മേളയില്‍ പങ്കെടുക്കുന്നത്.

അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുന്നത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് സ്‌പെഷ്യല്‍ ഒളിമ്ബിക്‌സ് നടക്കുന്നത്.യുഎഇയാണ് ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത്.


Latest Related News