Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
ഇന്ന് രാത്രി വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെറ്റാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

February 15, 2021

February 15, 2021

ദോഹ: തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനം നടത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് തെറ്റാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

ഖത്തറിലെ കൊവിഡ്-19 രോഗവ്യാപനത്തെ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിശദീകരിക്കാനായി പൊതുജനാരോഗ്യ മന്ത്രാലയം ഇന്ന് രാത്രി ഒമ്പത് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറബി ഭാഷയില്‍ എഴുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ചിഹ്നവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. 

ഇത് തെറ്റാണെന്ന് പറഞ്ഞ പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകളും വിവരങ്ങളും മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൊവിഡിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനായി മന്ത്രാലയം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താറുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രഖ്യാപിച്ച സേഷമാണ് ഇത്തരം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താരെന്നും മന്ത്രാലയം വ്യക്തമാക്കി. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News