Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
കപ്പൽ യുദ്ധം:അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ

August 20, 2019

August 20, 2019

ടെഹ്‌റാൻ: ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച എണ്ണക്കപ്പല്‍ വീണ്ടും പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ  മുന്നറിയിപ്പ് നൽകി. കപ്പല്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട യു.എസ് നടപടിക്കെതിരെ ടെഹ്റാനിലെ സ്വിസ് എംബസി വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും മൗസവി അറിയിച്ചു.
 

ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതും ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുത്തതും തമ്മില്‍ ബന്ധമില്ലെന്ന് അബ്ബാസ് മൗസവി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇവ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്നും രണ്ടു മൂന്നു തവണ സമുദ്രാതിര്‍ത്തി ലംഘിച്ചതു കൊണ്ടാണ് സ്റ്റെന ഇംപറോ പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെ ജൂലായ് 19നാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടിഷ് കപ്പലായ  'സ്റ്റെന ഇംപറോ' ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്.കപ്പല്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും മൗസവി പറഞ്ഞു.


Latest Related News