Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അല്‍ അസ്മാഖ് സ്ട്രീറ്റിലെ ഗതാഗതം മൂന്ന് മാസത്തേക്ക് വഴി തിരിച്ച് വിടുമെന്ന് അഷ്ഗല്‍

March 10, 2021

March 10, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: മാര്‍ച്ച് 14 മുതല്‍ മൂന്ന് മാസത്തേക്ക് അല്‍ അസ്മാഖ് സ്ട്രീറ്റിലെ 600 മീറ്റര്‍ ഗതാഗതം വഴി തിരിച്ചു വിടുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. എ-റിങ് റോഡ് വഴിയാണ് അല്‍ അസ്മാഖ് സ്ട്രീറ്റിലെ ഗതാഗതം തിരിച്ച് വിടുക. സ്ട്രീറ്റിലെ നവീകരണ പ്രവൃത്തികള്‍ക്കായാണ് ജനറല്‍ ഡയറക്ടരേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് അഷ്ഗല്‍ റോഡ് അടയ്ക്കുന്നത്. താല്‍ക്കാലിക വഴി തിരിച്ചുവിടലിനെ കുറിച്ച് യാത്രക്കാരെ അറിയിക്കാന്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കും. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും വേഗതാ പരിധി പാലിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News