Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഷാർജയിൽ താമസ കെട്ടിടങ്ങളുടെ ബാൽകണികളിൽ സാധനങ്ങൾ സൂക്ഷിച്ചാൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി 

May 28, 2020

May 28, 2020

ഷാർജ : ഫ്ളാറ്റുകളിലെയും അപ്പാർട്മെന്റുകളിലെയും പുറത്തേക്കുള്ള ബാൽകണികളിൽ പുറത്തേക്ക് കാണുന്ന വിധത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതും വസ്ത്രങ്ങൾ തൂക്കിയിടുന്നതും  ശ്രദ്ധയിൽ പെട്ടാൽ 500 ദിർഹം പിഴ ചുമത്തുമെന്ന് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.നഗര സൗന്ദര്യം ഉറപ്പുവരുത്തുന്നതിന് ഭാഗമായാണ് നടപടി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപകമായ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.ഇതിന്റെ മുന്നോടിയായി മുനിസിപ്പൽ മന്ത്രാലയം പ്രത്യേക ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമിട്ടതായും ഷാർജ മുനിസിപ്പാലിറ്റി ഡയറക്റ്റർ ജനറൽ താബിത് അൽ തറൈഫി വ്യക്തമാക്കി.

ഷാർജ നഗരപരിധിയിലെ എല്ലാ താമസ കെട്ടിടങ്ങൾക്കും നിയമം ബാധകമായിരിക്കും.വീടിന്റെ ബാൽകണികളിൽ പഴയ ഫർണിച്ചറുകൾ കൂട്ടിയിടുന്നതും തുണികൾ ഉണങ്ങാനിടുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.നഗര സൗന്ദര്യത്തിനു കോട്ടം വരുത്തുന്നതോടൊപ്പം കുട്ടികളുടെ സുരക്ഷയെയും ഇത് പ്രതികൂലമായി ബാധിക്കുന്നതായും അൽ തറൈഫി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നൂറോളം കുട്ടികൾ ബാൽകണികളിൽ നിന്ന് വീണു മരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘകർ പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയാൽ തുക ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യം അറിയിച്ചു കൊണ്ട് മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.

ഉത്തരവ് നടപ്പിലാക്കാൻ നിർദേശിച്ചു കൊണ്ട് താമസ കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിൽ നോട്ടീസ് പതിക്കണമെന്ന് കെട്ടിട ഉടമകളോടും മാനേജ്‌മെന്റുകളോടും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക


Latest Related News