Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ  ആരോഗ്യകേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ പോയിന്റിലും കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭിക്കും; അറിയിപ്പുകളുമായി ആരോഗ്യമന്ത്രാലയം

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ പോയിന്റിലും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാമത് ഡോസ് ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച വിവിധ അറിയിപ്പുകള്‍ മന്ത്രാലയം പുറത്തിറക്കി. 

ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍ പദ്ധതിയില്‍ ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ വാക്‌സിന്‍ ലഭിക്കുക. മുന്‍ഗണനാ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. 

ലുസൈലിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രണ്ടാം ഡോസ് മാത്രമാണ് നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട തിയ്യതി ജനങ്ങളെ അറിയിക്കും. ഇത് ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണോ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണോ ലഭിക്കുക എന്നും അപ്പോള്‍ തന്നെ അറിയിക്കും. 

കൊവിഡ്-19 പ്രതിരോധ വാക്‌സിനെ കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പ് അറിയിച്ചത്. വിവിധ ഭാഷകളില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിലവില്‍ 50 വയസോ അതിന് മുകളിലോ പ്രായമുള്ളവരെ അവരുടെ ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ വാക്‌സിന്‍ നല്‍കാനായി ക്ഷണിക്കുന്നു. കൂടാതെ വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍, ആരോഗ്യ ജീവനക്കാര്‍, വിവിധ മന്ത്രാലയങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും പ്രധാന ജോലിക്കാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ ജീവനക്കാര്‍ തുടങ്ങിയവരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തറിലെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. 

മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആരോഗ്യകേന്ദ്രത്തിലേക്ക് എത്താന്‍ എസ്.എം.എസ് മുഖേന ക്ഷണം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും എസ്.എം.എസ് ആയി ക്ഷണം ലഭിക്കും. 

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യു.എന്‍.സി.സി) വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. 

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിനെടുക്കാന്‍ അപ്പോയിന്റ്‌മെന്റിന്റെ ആവശ്യമില്ല. രണ്ടാമത്തെ ഡോസിനായി നിശ്ചയിക്കപ്പെട്ട ദിവസം കേന്ദ്രം പ്രവര്‍ത്തിക്കുന്ന സമയത്ത് എപ്പോഴെങ്കിലും എത്തി ജനങ്ങള്‍ക്ക് ഇവിടെ നിന്ന് വാക്‌സിനെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. 

കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ഉടന്‍ വിദേശത്തേക്ക് പോകാനും സാധിക്കും. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാല്‍ മാത്രമാണ് ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News