Breaking News
മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി |
ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കും

February 03, 2021

February 03, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വിക്‌സിനേഷന്റെ രണ്ടാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കും. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോയ അല്‍ ബയാത് പറഞ്ഞു. 

54 വയസ് പ്രായമുള്ളവര്‍ വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യരാണോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇത്തരം വിഭാഗക്കാര്‍ ഉടന്‍ തന്നെ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹത നേടുമെന്നും വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഡോ.സോയ പറഞ്ഞു. 

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാര്‍ഷികമായി നല്‍കേണ്ടി വരുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നാണ് അവര്‍ പറഞ്ഞത്. നിലവില്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു ധാരണയുമില്ല. നിലവില്‍ ലഭ്യമായ വാക്‌സിന്‍ വൈറസിനെതിരെ 95 ശതമാനം ഫലപ്രദമാണ്. വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നും ഡോ. സോയ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News