Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
പ്രവാസി സംഘടനയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു 

June 18, 2020

June 18, 2020

ദോഹ : ഖത്തറിൽ നിന്നും കേരളത്തിലേക്കുള്ള പ്രവാസി സംഘടനയുടെ  രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഇന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചു. കൂത്തുപറമ്പ് - കുറ്റ്യാടി കെ.എം.സി.സി മണ്ഡലങ്ങൾ ഐസിബിഎഫുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കിയത്. രാവിലെ 11.20 ഓടെയാണ് ഇൻഡിഗോ എയർലൈൻസ് വിമാനം ദോഹയിൽ നിന്നും പുറപ്പെട്ടത്.ഗുരുതരാവസ്ഥയിലുള്ള രണ്ടു അർബുദ രോഗികളും മകൾ മരിച്ചതിനെ തുടർന്ന് നാട്ടിലെത്തേണ്ട ഒരാളും ഉൾപ്പെടെ 170 ഓളം യാത്രക്കാരാണ്  വിമാനത്തിലുണ്ടായിരുന്നത്.നേരത്തെ ഖത്തർ ഇൻകാസിന്റെ ഒരു ചാർട്ടേഡ് വിമാനം ദോഹയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നു.

വന്ദേ ഭാരത് മിഷനിൽ രണ്ടു വിമാനങ്ങൾ കൂടി ഇന്ന് കേരളത്തിലേക്ക് യാത്രതിരിക്കും. കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അൽപം മുമ്പാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.50 ന് കോഴിക്കോട്ടേക്കാണ് രണ്ടാമത്തെ വിമാനം.വന്ദേ ഭാരത് മിഷന് പുറമെ നാളെയും മറ്റന്നാളുമായി അക്ബർ ട്രാവൽസിന്റെ രണ്ടു വിമാനങ്ങളും കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News