Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മസ്കത്തില്‍ കാണാതായ മത്സ്യബന്ധന തൊഴിലാളികള്‍ക്കായി തെരച്ചിൽ തുടരുന്നു 

October 03, 2019

October 03, 2019

മസ്‌കത്ത്: അല്‍വുസ്തയില്‍ കാണാതായ ഏഷ്യന്‍ വംശജരായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചില്‍ ഊര്‍ജിതം. കടലില്‍ മത്സ്യബന്ധനത്തിനു പോയ ഇന്ത്യക്കാർ ഉൾപെടെയുള്ള തൊഴിലാളികളെയാണ് കാണാതായത്.ഇവരിൽ അഞ്ച് പേർ മരിച്ചതായി നേരത്തെ വിവരം ലഭിച്ചിരുന്നു.മരിച്ച അഞ്ച് പേരും ഇന്ത്യക്കാരാണ്.ഇവരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

അല്‍വുസ്ത പ്രവിശ്യയിലെ ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളിലുള്ള ജലരക്ഷാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ട്വീറ്റ് ചെയ്തു. ഇവര്‍ക്കൊപ്പം തീരക്ഷാ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിന്റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു.

15 പേരെയാണു കാണാതായത്. ഇനിയും പത്തുപേരെയാണു കണ്ടെത്താനുള്ളത്.ഇവർ ബംഗ്ളാദേശ് സ്വദേശികളാണെന്നാണ് സൂചന.


Latest Related News