Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
യു.എ.ഇയിൽ നാളെ സ്‌കൂളുകൾ തുറക്കും,മുൻകരുതലോടെ പോലീസ്

August 31, 2019

August 31, 2019

ദുബായ് : വേനലവധിക്ക് ശേഷം യു.എ.ഇയിൽ വിദ്യാലയങ്ങൾ ഞായറാഴ്ച തുറക്കാനിരിക്കെ, ഗതാഗത തടസ്സം പരിഹരിക്കാൻ മുൻകരുതൽ നടപടികളുമായി പൊലിസ്. ആയിരക്കണക്കിന് സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി വിവിധ പൊലിസ് വിഭാഗങ്ങൾ അറിയിച്ചു. സ്വദേശി വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതും ഞായറാഴ്ചയാണ്.

ദുബായ്, ഷാർജ ഉൾപ്പെടെ യു.എ.ഇയിലെ മിക്ക റോഡുകളിലും നല്ല തിരക്കായിരിക്കും അനുഭവപ്പെടുക. വേനലവധി കാരണം കഴിഞ്ഞ രണ്ടു മാസക്കാലം വലിയ ഗതഗാത കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല.സ്‌കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിലെ വർധിച്ച തിരക്ക് മുൻനിർത്തി ബസുകളിൽ നേരത്തെ തന്നെ വിദ്യാർഥികളെ കൊണ്ടു വരാനുള്ള തയാറെടുപ്പിലാണ് മിക്ക വിദ്യാലയങ്ങളും. സ്കൂൾ ബസ് ഡ്രൈവർമാർക്കായി വിവിധ സുരക്ഷാ ഏജൻസികളുടെ കീഴിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. പ്രധാന റോഡുകളിലും സ്കൂൾ പരിസരങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ദുബായ് പൊലിസ് അറിയിച്ചു.


Latest Related News