Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സുന്നിനേതാവും സാമൂഹ്യപ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ദുബൈയില്‍ നിര്യാതനായി

April 27, 2021

April 27, 2021

ദുബൈ: സുന്നി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (67) നിര്യാതനായി. ചൊവ്വാഴ്​ച വൈകീട്ട് ദുബൈ കിസൈസ്​ ആസ്​റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ്​, അസോസിയേഷന്‍ ഓഫ്​ ഇന്ത്യന്‍ മുസ്​ലിം (എയിം) പ്രസിഡന്‍റ്​, യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയാണ്​. മൃതദേഹം നാട്ടിലെത്തിച്ച്‌​ ഖബറടക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News