Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സൗദിയിൽ  രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു 

December 27, 2020

December 27, 2020

റിയാദ് :സൗദി അറേബ്യയിൽ നിന്ന് വിദേശങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന വിമാന യാത്രാ വിലക്ക് പിൻവലിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദേശ വിമാനങ്ങൾക്കും സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം,വിദേശ വിമാനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പുറത്തിറങ്ങാൻ അനുമതി ഉണ്ടാവൂ.ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് സർവീസുകൾ അനുവദിക്കില്ല. 

ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് സൗദി അറേബ്യ വ്യോമ-ജല-കരമാർഗമുള്ള രാജ്യാന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.എന്നാൽ പുറത്ത് നിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News