Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിലെ സൗദി എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി

January 16, 2021

January 16, 2021

റിയാദ്  : ഖത്തറിലെ സൗദി എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരൻ അറിയിച്ചു.ഖത്തറിലെ എംബസി തുറക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ലോജിസ്റ്റിക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാകുന്നതോടെ എംബസി തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന ഉചോക്കോടിയിലെ അനുരഞ്ജന കരാർ പ്രകാരമാണ് 2017 ൽ അടച്ചുപൂട്ടിയ എംബസി വീണ്ടും തുറക്കുന്നത്.കരാറിന് പിന്നാലെ ഖത്തർ,സൗദി അതിർത്തിയായ അബു സംമ്ര ഈയിടെ തുറന്നിരുന്നു.ഖത്തറിനും സൗദിക്കുമിടയിൽ ഇരു രാജ്യങ്ങളുടെയും ദേശീയ വിമാനകമ്പനികൾ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 

 


Latest Related News