Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ചെറുകിട നഗരങ്ങളിലും തിയേറ്ററുകള്‍ തുറക്കാന്‍ സൗദി

July 28, 2019

July 28, 2019

ജിദ്ദ : സൗദിയിലെ ചെറുകിട നഗരങ്ങളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കും സിനിമാ തിയേറ്ററുകള്‍ വ്യപിപ്പിക്കാന്‍ പദ്ധതി. ഈ രംഗത്ത് നിക്ഷേപം നടത്തുന്നതിനും ലൈസന്‍സ് നേടുന്നതിനും അപേക്ഷകള്‍ ക്ഷണിച്ചു. സൗദി ഓഡിയോ, വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ ആണ് അപേക്ഷ ക്ഷണിച്ചത്.

സിനിമാ വ്യവസായ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുക, സിനിമാ മേഖലയെ ജനപ്രിയ മേഖലയാക്കി വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ചെറുകിട ഇടത്തരം നഗരങ്ങളിലും സിനിമാ ശാലകള്‍ സ്ഥാപിക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലാണ് ഇതിനകം സിനിമാശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മൂന്നിടങ്ങളിലായി ഏഴ് തിയേറ്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി സിനിമാ ടിക്കറ്റ് വില്‍പ്പനയില്‍ നടപ്പുവര്‍ഷം രണ്ടാം പാദത്തില്‍ മീഡില്‍ ഈസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ സൗദിക്ക് കഴിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ഏഴ് നഗരങ്ങളിലായി ഇരുപത്തിയേഴ് സിനിമാ തിയേറ്ററുകള്‍ തുറക്കാനുള്ള പദ്ധതി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ലുലു ഉള്‍പ്പെടയുള്ള ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ തിയേറ്ററുകള്‍ സജ്ജീകരിച്ചു വരികയാണെന്നും അതികൃതര്‍ വ്യക്തമാക്കി.


Latest Related News