Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
അൽഖോബാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു 

October 11, 2019

October 11, 2019

ദമാം : കഴിഞ്ഞ ശനിയാഴ്ച സൗദിയിലെ അൽഖോബാറിൽ വാഹനമിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പട്ടാമ്പി മരുതൂർ സ്വദേശി മുഹമ്മദ് ശരീഫ്(48) മരിച്ചു.പന്നിയൻകുന്നത്ത് മോനുട്ടിയുടെ മകനാണ്.ഇന്ന് (വെള്ളി) രാവിലെ അൽഖോബാറിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അൽഖോബാർ ജലവി പാർക്കിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സുഡാൻ പൗരൻ ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരീഫിന്റെ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ചികിത്സ സങ്കീർണമാവുകയായിരുന്നു. 

ഭാര്യ : റസിയ, മക്കൾ : ഫാത്തിമ ഹന്ന,ഫാത്തിമ ഫിദ.മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും 


Latest Related News