Breaking News
ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു |
സൗദിയിൽ പുതുതായി രോഗം ഭേദമായവർ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികമായി 

July 20, 2020

July 20, 2020

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികം പേർക്ക് രോഗം ഭേദമായി. 2429 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 5524 പേർക്കാണ് രോഗം ഭേദമായത്.ഇതോടെ രോഗബാധിതരുടെ എണ്ണം 253,349 ഉം കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 203,259 മായി.  37 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 2524 ആയി.

47,567 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2196 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. 

പുതിയ രോഗികള്‍ കൂടുതല്‍ ജിദ്ദയിലാണ് 254. ഹഫൂഫ് 195, റിയാദ് 169, തൈഫ് 122, മക്ക 166, ദമ്മാം 103 അല്‍ മൊബ്രാസ് 102, എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News