Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് 19 : സൗദിയിൽ അഞ്ചു വിദേശികളടക്കം ആറ് മരണം

April 01, 2020

April 01, 2020

റിയാദ് : സൗദിയിൽ ഇന്ന് (ബുധൻ) അഞ്ച് വിദേശികളടക്കം ആറു പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് സൗദിയിൽ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മദീനയില്‍ മൂന്ന് പ്രവാസികളും ഒരു പൌരനും മരിച്ചു. മക്കയിലും റിയാദിലും അതീവ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന രണ്ട് പ്രവാസികളും മരിച്ചു. 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് മാത്രം 157 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1720 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് മാത്രം 99 ആണ്. രോഗമുക്തി കേസുകളും കുത്തനെ ഉയര്‍ന്നതോടെ 264 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 78 കേസുകളാണ് മദീനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ രോഗികളുടെ എണ്ണം ഇന്നും കുറഞ്ഞു. ഏഴ് കേസുകളാണ് ഇന്ന് റിയാദിലുള്ളത്. ഖതീഫ് 6, ഹൊഫൂഫ് 3, ജിദ്ദ 3, തബൂക്ക് 2. താഇഫ് ,അല്‍ ഹിനാകിയ എന്നിവയാണ് പുതിയ കേസുകള്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        

 


Latest Related News