Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58 പേർ കൂടി മരണപ്പെട്ടു 

July 05, 2020

July 05, 2020

റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1916 ആയി. 3580 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 209,509 ആയി.

24 മണിക്കൂറിനിടെ 1980 പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 145,236 ആയി. 62,367 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2283 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ അഞ്ചുവരെ രാജ്യത്ത് ആകെ 18,74,327 പരിശോധനകൾ നടത്തിയിട്ടുണ്ട്.

പുതിയ രോഗികള്‍ കൂടുതല്‍ റിയാദിലാണ് 332, ദമ്മാം 206, ഖത്തീഫ് 111, തൈഫ് 271, മക്ക 230 , ജിദ്ദ 149, മഹായില്‍ അസിര്‍ 113, ബുറയിദ 114, മദീന 159, അബഹ 177 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 129 നഗരങ്ങളില്‍ ,നിന്നും 3580 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 11,411,268, മരണസംഖ്യ, 534,176 രോഗമുക്തി നേടിയവര്‍ 6,460,980, ചികിത്സയിലുള്ളവരുടെ എണ്ണം 4,416,112 ആണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News