Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
നാല് മരണം,സൗദിയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 762 പേർക്ക് : ഗൾഫിൽ രോഗബാധിതർ കൂടുന്നു 

April 17, 2020

April 17, 2020

റിയാദ് : ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. ഖത്തറിൽ ഇന്ന് 560 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സൗദിയിലും ഇന്ന് ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം സൗദിയിൽ 762 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 325 പേരും മക്കയിലാണ്.

നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 87 ആയി.   ഇതുവരെ സ്ഥിരീകരിച്ചതില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യയാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7142 ആയും ഉയര്‍ന്നു. ഇന്ന് 59 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1049 ആയി.

ഇന്ന് മക്കയില്‍ മാത്രം 325 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. മദീന 197, ജിദ്ദ 142, ഹുഫൂഫ് 35, റിയാദ് 24, ദമ്മാം 18 എന്നിങ്ങിനെയാണ് ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തിയ ഇന്നത്തെ രോഗസംഖ്യ. ഇതോടൊപ്പം സാമ്ത, അല്‍ ദാഇര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലാകും. നേരത്തെ കര്‍ഫ്യൂവില്‍ ഇളവുള്ളവര്‍ക്ക് അത് തുടരും.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News