Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുപ്പത്തിയൊന്നു പേർ കൂടി മരിച്ചു 

July 25, 2020

July 25, 2020

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ കൂടി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. 2201 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2051 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 264,973 ആയി. ഇതിൽ 2120 പേരുടെ നില ഗുരുതരമാണ്. കോവിഡ് പരിശോധനകൾ 30 ലക്ഷത്തിലെത്തി. അരലക്ഷത്തിലേറെ പരിശോധനകളാണ് ദിനംപ്രതി നടക്കുന്നത്.

2,17,782 പേര്‍ സുഖം പ്രാപിച്ചു. ബാക്കി 44,488 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.

റിയാദില്‍ 20 പേര്‍ മരിച്ചു. ജിദ്ദ -രണ്ട്, ദമ്മാം -ഒന്ന്, ത്വാഇഫ് -ഒന്ന്, മുബറസ് -ഒന്ന്, ഹഫര്‍ -ഒന്ന്, തബൂക്ക് -മൂന്ന്, ഖര്‍ജ് -ഒന്ന്, വാദി ദവാസിര്‍ -ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണസംഖ്യ.റിയാദിലാണ് ശനിയാഴ്ച പുതിയ രോഗികള്‍ കൂടുതലുണ്ടായത്-118. എന്നാല്‍ മുന്‍ദിവസങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പ്രതിദിന കണക്കാണിത്. റിയാദില്‍ ആകെ മരണ സംഖ്യ 749 ആയി. ജിദ്ദയില്‍ 644ഉം മക്കയില്‍ 517ഉം ആണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News