Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദിയിൽ കോവിഡ് മരണസംഖ്യ കുറഞ്ഞു,ഇന്ന് മുപ്പത് പേർ മരണപ്പെട്ടു 

July 11, 2020

July 11, 2020

റിയാദ് : ദിവസങ്ങളുടെ ഇടവേളക്ക് ശേഷം സൗദിയിൽ കോവിഡ് മരണനിരക്കിലും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത് പേരാണ് സൗദിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.കഴിഞ്ഞ കുറെ ദിവസങ്ങളായി മരണ നിരക്ക് അമ്പതിന് അടുത്തായിരുന്നു.രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2181 ആയി.

2994 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം  2370 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 229,480 ഉം രോഗം ഭേദമായവരുടെ എണ്ണം 165396 ഉം ആയി.നിലവിൽ 61903 പോസറ്റിവ് കേസുകളാണ് ഉള്ളത്. ഇതിൽ 2230 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News