Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 27 പേർ കൂടി മരിച്ചു 

July 27, 2020

July 27, 2020

റിയാദ് : സൗദിയില്‍ 1993 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്.ഇതോടെ മരണ സംഖ്യ 2760 ആയി. 2613 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 22,2936 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തിനിരക്ക് 82.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

43,238 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 2,126 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,793 കോവിഡ് ടെസ്റ്റുകള്‍ നടന്നപ്പോള്‍ രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 311,0749 ആയി.

കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ (194). രണ്ടാം സ്ഥാനത്ത് 186 രോഗികളുമായി ത്വാഇഫും മൂന്നാം സ്ഥാനത്ത് 106 രോഗികളുമായി റിയാദും ഉണ്ട്. മരണനിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള റിയാദില്‍ ആകെ മരണ സംഖ്യ 782 ആയി. ജിദ്ദയില്‍ 650ഉം മക്കയില്‍ 518 പേരും മരിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News