Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
സൗദിയിൽ ഇന്ന് പത്ത് കോവിഡ് മരണം,പുതിയ രോഗികൾ രണ്ടായിരത്തിന് മുകളിൽ

May 14, 2020

May 14, 2020

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ 10 വിദേശികള്‍ കൂടി മരിച്ചു. നാലുപേര്‍ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരോ ആള്‍ വീതം റിയാദ്, യാംബു എന്നിവിടങ്ങളിലുമാണ് മരിച്ചത്.

യാംബുവില്‍ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 43നും 90നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെ വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 283 ആയി.

156 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്.ഇതാദ്യമായി സൗദിയിൽ ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2039 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1429 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി 19,051 ആയി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം രണ്ടായിരത്തിന് താഴെയായി.  1429 പേര്‍ക്ക് മാത്രമാണ് അസുഖം മാറിയത്. ഇതിന് പുറമെ, ഇന്ന് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും ചെയ്തു. നിലവില്‍ പ്രവാസികളോടൊപ്പം നിരവധി സൌദി പൌരന്മാര്‍ക്കും അസുഖം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അസുഖം സ്ഥികരിക്കുന്ന സൌദി പൌരന്മാരുടെ എണ്ണത്തില്‍ 25 മുതല്‍ 35 ശതമാനത്തിലേറെ വരെ വര്‍ധനവുണ്ടായിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News