Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ പെട്രോൾ വില പകുതിയായി കുറച്ചു

May 11, 2020

May 11, 2020

റിയാദ് : സൗദിയിൽ പെട്രോൾ വില നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും പകുതിയായി കുറച്ചു.പുതുക്കിയ നിരക്കനുസരിച്ച്  നിലവിലുള്ളതിനേക്കാൾ 50 ശതമാനം കുറവാണ് വരുത്തിയത്.  പുതിയ നിരക്കനുസരിച്ച്‌ 91 ഇനം പെട്രോള്‍ ലിറ്ററിന് 0.67 റിയാലും 95 ഇനത്തിന് ലിറ്ററിന് 0.82 റിയാലുമാണ് ഈടാക്കുക.. ഇന്നു മുതല്‍ അടുത്തമാസം 10 വരെ ഈ നിരക്ക് തുടരും.

ഇതുവരെ 91 ഇനം പെട്രോള്‍ ലിറ്ററിന് 1.31 റിയാലും 95ന് ലിറ്ററിന് 1.47 റിയാലുമായിരുന്നു നിരക്ക്. പെട്രോള്‍ സ്റ്റേഷന്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതിമാസം പുതുക്കുന്ന വിലകള്‍ സൗദി അരാംകോ വെബ്സൈറ്റില്‍ ലഭിക്കും. ആഗോളവിപണിയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വിലയിലെ വ്യതിയാനത്തിനനുസരിച്ച്‌ പെട്രോളിന്റെ വില മാറ്റത്തിന് വിധേയമാണെന്ന് സൗദി ആരാംകോ കമ്പനി  അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    
 


Latest Related News