Breaking News
പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത | യു.എ.ഇയിൽ മഴ; സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് മുനിസിപ്പാലിറ്റി | കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു  | ഇറാനിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു  | ഖത്തറിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | കെ.എം.സി.സി. ഖത്തർ വനിതാ വിങ് ‘ഹെർ ഇംപാക്ട് സീസൺ-1’ തുടക്കമായി  | ഒമാനിൽ കനത്ത മഴയിൽ മരണം 15 ആയി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു | കരളലിയിക്കുന്ന ചിത്രം, അമ്മയുടെ മടിയിലിരിക്കുന്ന അഞ്ചു വയസ്സുകാരിയുടെ മുഖത്ത് ഇസ്രായേൽ സൈന്യം വെടിവെച്ചു | യുഎഇയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു |
തൊഴിലാളിയെ മര്‍ദിച്ച സംഭവം: സൗദി രാജകുമാരിക്ക് 10 മാസത്തെ തടവും പിഴയും വിധിച്ച് ഫ്രഞ്ച് കോടതി

September 13, 2019

September 13, 2019

പാരീസ്: വീട്ടില്‍ ജോലിക്കെത്തിയ പ്ലംബറെ മർദിച്ച കേസില്‍ സൗദി രാജകുമാരിക്ക് ഫ്രഞ്ച് കോടതി പത്തു മാസത്തെ സൂചനാ തടവ് ശിക്ഷ വിധിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരി കൂടിയായ ഹസ്സ ബിന്‍ത് സല്‍മാനെതിരായാണ് കോടതി വിധി.

2016ല്‍ പാരീസിലെ ഹസ്സയുടെ ആഡംബര വസതിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസ സ്ഥലത്ത് ജോലിക്കെത്തിയ അഷ്‌റഫ് ഈദ് എന്ന തൊഴിലാളിയെ മര്‍ദിക്കാന്‍ അംഗരക്ഷകനെ ഏല്‍പിക്കുകയും ബന്ധിയാക്കി വച്ചു അപമാനിക്കുകയും ചെയ്തതായാണു കേസ്. 2017 ഡിസംബറില്‍ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും, ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച വിചാരണയില്‍ അവര്‍ ഇതുവരെ ഹാജരായിരുന്നില്ല. 10,000 യൂറോ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.

പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതിനും കൂടിയ ശിക്ഷയാണ് സൗദി രാജകുമാരിക്ക് ഇപ്പോൾ ഫ്രഞ്ച് കോടതി വിധിച്ചത്. ആറു മാസത്തെ തടവും 5,000 യൂറോയുമായിരുന്നു പ്രോസിക്യൂട്ടര്‍മാര്‍ ശിക്ഷയായി ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരായ അംഗരക്ഷകന് എട്ടുമാസത്തെ നിരീക്ഷണ തടവും 5,000 യൂറോ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.


Latest Related News