Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി തിരിച്ചടിക്കുന്നു,സ്ഫോടകവസ്തുക്കൾ നിറച്ച  രണ്ട് ഹൂതി ബോട്ടുകൾ തകർത്തതായി സഖ്യസേന 

September 20, 2019

September 20, 2019

സന്‍ആ: സൗദി അരാംകോ ആക്രമണത്തിനു തിരിച്ചടിക്ക് തുടക്കമിട്ട് സൗദി സഖ്യസേന. വടക്കന്‍ യമനിലെ ഹുദൈദയിലുള്ള ഹൂതി കേന്ദ്രങ്ങളിലാണ് ഇന്ന് സഖ്യസേന കനത്ത വ്യോമാക്രമണം നടത്തിയത്.

തുറമുഖ നഗരമായ ഹുദൈദയിലുള്ള നാല് ഹൂതി താവളങ്ങള്‍ തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. സ്‌ഫോടക വസ്തുക്കൾ നിറച്ച ഹൂതികളുടെ രണ്ട് റിമോട്ട് നിയന്ത്രിത ബോട്ടുകൾ പിടികൂടി തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മൽക്കി അവകാശപ്പെട്ടു.

ദക്ഷിണ ചെങ്കടലും ബാബുല്‍ മന്ദബും അടങ്ങുന്ന പ്രമുഖ നാവികപാതകള്‍ ഉള്‍പ്പെടുന്ന സമുദ്രസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നമേഖലയിലാണ് സ്‌ഫോടക വസ്തുക്കൾ ശേഖരിച്ച ബോട്ടുകൾ തകർത്തത്. ദക്ഷിണ ചെങ്കടലില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഹൂതികള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ബോട്ടാണിതെന്നാണു സൗദിയുടെ വിശദീകരണം.


Latest Related News