Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
പ്രളയത്തിന്റെ പേരിൽ പണം പിരിച്ച് സ്വർണം കടത്തി,സൗദിയിൽ നിന്നെത്തിയ മലയാളി നെടുമ്പാശേരിയിൽ പിടിയിൽ

August 24, 2019

August 24, 2019

കൊച്ചി: പ്രളയക്കെടുതി നേരിട്ട സംസ്ഥാനത്തിന് ഗൾഫിൽ നിന്നും സഹായങ്ങൾ ഒഴുകുന്നതിനിടെ പ്രളയത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി കൊച്ചിയിൽ അറസ്റ്റിലായി. സൗദിയിൽ  നിന്നും പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം പിരിച്ച്‌ സ്വർണം കടത്തിയ വണ്ടൂർ സ്വദേശിയെ ഇന്ന് രാവിലെയാണ് നെടുമ്ബാശേരി വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. ഒരു കിലോ സ്വര്‍ണമാണ് ഇയാളിൽ നിന്ന് അധികൃതർ പിടികൂടിയത്.ഇന്ന് പുലര്‍ച്ചെയാണ് ജിദ്ദിയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ നെടുമ്പാശേരിയിൽ എത്തിയത്.


മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സൗദിയിൽ  നിന്നും ഇയാള്‍  25 ലക്ഷത്തോളം രൂപ പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചു സ്വര്‍ണം വാങ്ങി നാട്ടിലേക്ക് ഒളിപ്പിച്ചു കടത്തുകയായിരുന്നു. .കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.


Latest Related News