Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൽമാൻ രാജാവിന്റെ അംഗരക്ഷകൻ വെടിയേറ്റു മരിച്ച സംഭവം : പ്രതിയെ വധിച്ചു,മൂന്നു പേർക്ക് വെടിയേറ്റു

September 29, 2019

September 29, 2019

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റ അംഗരക്ഷകൻ അബ്ദുൽ അസീസ് അൽ ഫഗ്‌ഹം വെടിയേറ്റു മരിച്ച സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ :

ജിദ്ദ : സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്തിതിയുടെ വീട്ടിൽ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്.സബ്തിതിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ ഇരുവരുടെയും പൊതു സുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ വീട്ടിലേക്ക് വരുന്നു.മൻദൂബ് ബിൻ മിശ്അലും സബ്തിതിയും എന്തോ വിഷയത്തിൽ പരസ്പരം വാക്കേറ്റമുണ്ടാവുകയും ദേഷ്യം പിടിച്ചു ഇറങ്ങിപ്പോയ മൻദൂബ് ബിൻ മിശ്അൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം തോക്കുമായി തിരികെയെത്തുകായും ചെയ്യുന്നു.ഇയാളാണ് അബ്ദുൽ അസീസ് അൽ ഫഗ്‌ഹത്തിന് നേരെ വെടിയുതിർത്തത്.ഫഗ്‌ഹമിനെ കൂടാതെ വീട്ടുജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്തിതിയുടെ സഹോദരനും വെടിവെപ്പിൽ പരിക്കേൽക്കുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് കീഴടങ്ങാൻ പ്രതിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്ന് നടത്തിയ വെടിവെപ്പിൽ മൻദൂബ് ബിൻ മിശ്അൽ കൊല്ലപ്പെടുന്നു.അബ്ദുൽ അസീസ് അൽ ഫഗ്‌ഹമിനെയും പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫഗ്‌ഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവത്തിൽ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

വേൾഡ് അക്കാദമി ഫോർ ട്രെയിനിങ് ലോകത്തെ ഏറ്റവും മികച്ച അംഗരക്ഷകനായി അബ്ദുൽ അസീസ് അൽ ഫഗ്‌ഹമിനെ തെരഞ്ഞെടുത്തിരുന്നു.അബ്ദുല്ലാ രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ സൽമാൻ രാജാവ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിക്കുകയായിരുന്നു.സൽമാൻ രാജാവിന്റെ എല്ലാ യാത്രകളിലും അബ്ദുൽ അസീസ് അൽ ഫഗ്‌ഹം എപ്പോഴും കൂടെയുണ്ടാകുമായിരുന്നു.
(അവലംബം : 'അറബ് ന്യൂസ്')


Latest Related News