Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സൗദിയിലെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ പൗരന്മാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂവെന്ന് മാനവ വിഭവശേഷി മന്ത്രാലയം

February 02, 2021

February 02, 2021

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ തുടരുന്നു. രാജ്യത്തെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ സൗദി പൗരന്മാരെ മാത്രമേ ജീവനക്കാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന് മാനവ വിഭവശേഷി-സാമൂഹ്യ വികസന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും അവരുടെ വരുമാന സാധ്യതകള്‍ മെച്ചപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം പറയുന്നു. അറബ് ലോകത്തെ സാമ്പത്തിക ശക്തികേന്ദ്രമായ സൗദി കുടിയേറ്റ തൊഴിലാളികളെ അപേക്ഷിച്ച് സ്വദേശികളായവരെ കൂടുതലായി നിയമിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗള്‍ഫിലുടനീളം 2014 ല്‍ എണ്ണവില ഇടിഞ്ഞത് മുതലാണ് സൗദി സ്വദേശിവല്‍ക്കരണം ശക്തമായി ആരംഭിച്ചത്. 

'വിദൂര ഉപഭോക്തൃ സേവന മേഖലയിലെ ജോലികള്‍ ഇനി മുതല്‍ സൗദികള്‍ക്ക് മാത്രമായി നീക്കിവയ്ക്കുന്നു. ഈ തീരുമാനം സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അവരുടെ വരുമാന നിലവാരം ഉയര്‍ത്തുന്നതിനും സൗദി സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനും വേണ്ടിയാണ്.' -മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 

സൗദിയുടെ എമിറാത്തിവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രാജി ട്വിറ്ററിലൂടെ അറിയിച്ചു. 

'രാജ്യത്തിന്റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും തൊഴിലവസരങ്ങള്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള എമിറാത്തിവല്‍ക്കരണം വിപുലീകരിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഞങ്ഹളൊരു തീരുമാനമെടുത്തു. വിദൂര ഉപഭോക്തൃ സേവന മേഖലയിലെ ജോലികള്‍ സൗദിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആ തീരുമാനം.' -മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ഉപഭോക്താവുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ടെലഫോണ്‍ വിളി, ഇ-മെയില്‍, സോഷ്യല്‍ മീഡിയ, മറ്റ് ആധുനിക മാര്‍ഗങ്ങള്‍ തുടങ്ങിയ എല്ലാത്തിനും ഈ ഉത്തരവ് ബാധകമാണ്. 

കൊറോണ വൈറസും എണ്ണവിലയിലെ ഇടിവും

2020 മൂന്നാം പാദത്തില്‍ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ 14.9 ശതമാനത്തില്‍ എത്തി. ഒരു വര്‍ഷം മുമ്പ് ഇത് 15.4 ശതമാനം ആയിരുന്നു. തൊഴില്‍രഹിതരായ സൗദികളില്‍ 60 ശതമാനവും 20 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. 

കൊറോണ വൈറസ് മഹാമാരിയാണ് തൊഴിലില്ലായ്മയുടെ ഈ കണക്കുകള്‍ക്ക് കാരണമെന്നാണ് സൗദി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പറയുന്നത്. കൊവിഡ് സൗദി തൊഴില്‍ മാര്‍ക്കറ്റിനെയും സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചുവെന്നും അവര്‍ പറയുന്നു. 


സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദിക്ക് ആരോഗ്യ പ്രതിസന്ധിക്കൊപ്പം ആഗോളതലത്തില്‍ എണ്ണവില ഇടിഞ്ഞതും തിരിച്ചടിയായി. 

അടുത്ത അഞ്ച് വര്‍ഷം സൗദി പൊതു നിക്ഷേപ ഫണ്ട് പ്രതിവര്‍ഷം 4000 കോടി ഡോളര്‍ സാമ്പത്തിക ഉത്തേജനത്തിനായി നിക്ഷേപിക്കുമെന്ന് സൗദി ഭരണാധികാരിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News