Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദി അരാംകോയിലെ ആക്രമണം; ഇന്ത്യയിൽ ഇന്ധന വില കൂടിയേക്കും

September 15, 2019

September 15, 2019

റിയാദ്: സൗദി അരാംകോയ്ക്ക് നേരെ ശനിയാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം അന്താരാഷ്ട്ര എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും.ഹൂതികളുടെ ആക്രമണമുണ്ടായ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകളില്‍നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചിരിക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചുമുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്നാണ് സൂചന.

ഡ്രോണ്‍ ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ അരാംകോ ഇനിയും കൃത്യമായി കണക്കാക്കിയിട്ടില്ല. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്ലാന്റിനുണ്ടായ കേടുപാടുകള്‍ വലിയ തോതില്‍ ഉത്പാദനം കുറയ്ക്കും. ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ, അഞ്ചു ദശലക്ഷം ബാരലിന്റെ കുറവ് വരുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ സൗദിയുടെ എണ്ണ ഉദ്പാദനത്തിന്‍റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങും.

സൗദിയുടെ എണ്ണ ഉത്പാദനം കുറയുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു മുതല്‍ പത്ത് ഡോളര്‍ വരെ ഇന്ധന വില വര്‍ധിച്ചേക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിലേക്കായിരിക്കും ഇത് നയിക്കുക.

ശനിയാഴ്ച പുലര്‍ച്ചെ 3.31നും 3.42നുമാണ് അബ്ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് വന്‍ സ്ഫോ‌ടനവും തീപിടുത്തവുമുണ്ടായി. രണ്ടിടങ്ങളിലും ആളപായമില്ലെന്ന് അരാംകോ സിഇഒ അമിന്‍ നാസര്‍ പറഞ്ഞു. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്  അരാംകോ. അതിനു കഴിയാതെ വന്നാൽ സൗദിയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങൾ വലിയ വിലയാവും നൽകേണ്ടി വരിക. ഉപരോധത്ത തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കുള്ള സാഹചര്യത്തിൽ സൗദി ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂട്ടി വിപണിയിലെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൗദിയിൽ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.


Latest Related News