Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സൗദിക്ക് പിന്നാലെ യു.എ.ഇ ടീമും ദോഹയിൽ

November 25, 2019

November 25, 2019

ദോഹ : നാളെ നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള യു.എ.ഇ ടീമും ദോഹയിൽ എത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 24 അംഗ സംഘത്തെ സംഘാടക സമിതി സ്വീകരിച്ചു. വിശ്രമത്തിനു ശേഷം ടീം അംഗങ്ങൾ ഇന്ന് പരിശീലനത്തിന് ഇറങ്ങും. സൗദി ടീം ഇന്ന് രാവിലെയോടെ ദോഹയിൽ എത്തിയിരുന്നു.

ഖത്തർ,ഇറാഖ്,യമൻ എന്നീ ടീമുകൾ ഉൾപെട്ട ഗ്രൂപ്പ് എ യിലാണ് യു.എ.ഇ കളിക്കുക. നാളെ യമനുമായാണ് യു.എ.ഇ യുടെ ആദ്യ മത്സരം. ഡിസംബർ രണ്ടിന് ഖത്തറും യു.എ.ഇ യും ഏറ്റുമുട്ടും.നവംബർ 26 മുതൽ ഡിസംബർ 8 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. 

തുടക്കത്തിൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച സൗദിയും യു.എ.ഇ യും അവസാന നിമിഷമാണ് മത്സരത്തിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചത്. ഇതോടെ ടൂര്ണമെന്റിന്റെ വേദിയും ഷെഡ്യുളും മാറ്റി നിശ്ചയിക്കുകയായിരുന്നു.


Latest Related News