Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ ദമ്മാമിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു

September 24, 2020

September 24, 2020

സൗദിയിലെ ദമ്മാം അൽ ഖോബാർ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് .
കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ മുഹമ്മദ്റാഫിയുടെ മകൻ മുഹമ്മദ് സനദ് (22 ), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22 ), വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ ആൻസിഫ് (22 ), എന്നിവരാണ് മരിച്ചത്‌.
ദമാം ഇന്ത്യൻ സ്‌കൂളിൽ പൂർവ വിദ്യാർത്ഥികളായ ഇവരിൽ സനദ് ബഹറിനിൽ പഠിക്കുകയാണ്.മുഹമ്മദ് ഷഫീഖും അൻസിഫും ദമാമിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News