Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിൽ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു 

July 14, 2020

July 14, 2020

അബഹ: പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂർ സ്വദേശി വലിയ പീടികക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ റഹീം (35) മരിച്ചു. അബഹ അല്‍ബാഹ റോഡില്‍ 200 കിലോമീറ്റര്‍ അകലെയുള്ള സബ്ത്തല്‍ അലയയിൽ ഇന്നലെ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതതയില്‍ ദൂരേക്ക് തെറിച്ച്‌ വീണ റഹീം തല്‍ക്ഷണം മരിക്കുകയായിരുന്നു.

15 വര്‍ഷമായി സൗദിയില്‍ ഉള്ള റഹീം ഖ ജിദ്ദയിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സ്‌കൂള്‍ അവധി ആയതിനാല്‍ മൂന്നു ദിവസം മുമ്പ്  സ്‌പോൺസറുടെ പ്രദേശമായ സബ്ത്തല്‍ അലയയില്‍ എത്തിയതായിരുന്നു. വാഹനം നിര്‍ത്തി മെഡിക്കല്‍ ഷോപ്പിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഭാര്യ: ഷബ്‌ന ഷെറിന്‍, മക്കള്‍ ദിയ ഫര്‍ഷ (5), റൂഹ (2), മാതാവ് ആയിഷ, സഹോദരിമാര്‍, റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭര്‍ത്താക്കന്മാര്‍ മുസ്തഫ, അയ്യൂബ്, റഫീഖ്. സബ്ത്തല്‍ അലയ ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അലയയില്‍ തന്നെ കബറടക്കും.
 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News