Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
സൗദിയിൽ വാഹനാപകടം; മലയാളി നഴ്സുമാര്‍ മണിക്കൂറുകളോളം മരുഭൂമിയില്‍ കുടുങ്ങി

September 21, 2019

September 21, 2019

റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് മലയാളി നഴ്സുമാര്‍ സൗദിയിലെ മരുഭൂമിയില്‍ കുടുങ്ങി. റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം രാവിലെ 10.45ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് സൂചന. പകരം വാഹനമെത്താന്‍ മണിക്കൂറുകള്‍ വൈകിയതോടെ നഴ്സുമാര്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു.പിന്നീട് വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് മറ്റ് വാഹനങ്ങളെത്തിച്ച് ഇവരെ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


Latest Related News