Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
സൗദിയിൽ ഇഖാമ പുതുക്കാൻ കഴിയാത്തവർക്കും നാട്ടിലേക്ക് മടങ്ങാൻ അവസരം 

June 26, 2020

June 26, 2020

റിയാദ് : സൗദിയിൽ ഇഖാമയും ഫൈനൽ എക്സിറ്റും അവസാനിച്ച് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് ഫൈനൽ എക്സിറ്റ് നൽകുന്നതിന് ഇന്ത്യൻ എംബസി പ്രത്യേക ലിങ്ക് വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഹുറൂബ്,മത്ലുബ്,ഇഖാമ കാലാവധി കഴിഞ്ഞവർ,വിവിധ പിഴകളിൽ പെട്ട് പ്രയാസപ്പെടുന്നവർ തുടങ്ങിയവർ എംബസിയുടെ ഈ ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

ഇഖാമയിലെ പേര് അറബിയിൽ തന്നെ രേഖപ്പെടുത്തണം. മൊബൈൽ നമ്പർ,വാട്സ്ആപ് നമ്പർ,ഇന്ത്യയിലെ മൊബൈൽ നമ്പർ,ഇ മെയിൽ,സൗദിയിൽ ജോലി ചെയ്യുന്ന പ്രവിശ്യ,പാസ്പോർട്ടിലേയും ഇഖാമയിലെയും വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്.  ഹുറൂബ്,മത്ലുബ്,പിഴ ഏതു ഗണത്തിലാണെന്ന കാര്യം എന്നിവ രേഖപ്പെടുത്തണം.ഫൈനൽ എക്സിറ്റ് ലഭിക്കുന്നതോടെ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ഇവർക്ക് രാജ്യം വിടാൻ അവസരം ലഭിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News