Breaking News
ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു |
സൗദിയിൽ സാമ്പത്തിക കേസുകളിൽ കുടുങ്ങി ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ് 

April 08, 2020

April 08, 2020

സാമ്പത്തിക കേസുകളിൽ സൗദിയിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾ ഉൾപെടെയുള്ള നിരവധി തടവുകാർക്ക് ഇത് ആശ്വാസമാകും.

റിയാദ് : വിവിധ സാമ്പത്തിക കേസുകളിൽ പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന തടവുകാരെ താൽകാലികമായി മോചിപ്പിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. സ്വകാര്യ അവകാശ കേസുകളിൽ സാമ്പത്തിക ബാധ്യതയുള്ളവരെ തടവിലാക്കുന്നതുമായി ബന്ധപ്പെട്ട ജുഡീഷ്യൽ ഉത്തരവുകൾ താൽക്കാലികമായി നിർത്തിവെക്കാനും, തടവിലാക്കപ്പെട്ടവർക്ക് ഉടൻ തന്നെ താൽക്കാലിക മോചനം നൽകാനുമാണ് ഉത്തരവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു..

ഇത്തരം കേസുകളിൽ കോടതി വിധികൾ നടപ്പാക്കരുതെന്നും അവരെ എത്രയും പെട്ടെന്ന് ജയിലുകളിൽ നിന്ന് മോചിപ്പിക്കണമെന്നും സൽമാൻ രാജാവ് നിർദേശിച്ചതായി നീതിന്യായ മന്ത്രി ഡോ.വലീദ് ബിൻ മുഹമ്മദ് അൽസംആനി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സാമ്പത്തിക കേസുകളിൽ സൗദിയിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾ ഉൾപെടെയുള്ള നിരവധി തടവുകാർക്ക് ഇത് ആശ്വാസമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News