Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
വാകപ്പൂക്കളിൽ മനം കുളിർപ്പിച്ച് സൗദിയിലെ അബ്ഹ നഗരം 

May 10, 2020

May 10, 2020

റിയാദ് : കൊറോണ നൽകുന്ന വേവലാതികൾക്കിടയിലും പർപ്പിൾ നിറം പുതച്ച് സുന്ദരിയായിരിക്കുകയാണ് സൗദിയിലെ  തെക്കുപടിഞ്ഞാറൻ ആസിർ പ്രവിശ്യയുടെ തലസ്ഥാനമായ അബ്ഹ നഗരം. മിത ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന മെയ്-ജൂൺ മാസങ്ങളിൽ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. പർപ്പിൾ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന വാക മരങ്ങളുടെ നയന മനോഹരമായ കാഴ്ചകളാണ് ഈ കാലാവസ്ഥയിൽ അബ്ഹയെ കൂടുതൽ സുന്ദരിയാക്കുന്നത്.പർപ്പിൾ നിറത്തിൽ മുങ്ങിയ അബ്ഹയിലെ നഗരവീഥികളാണ് സൗദിയിലെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രധാന താരം.

സമുദ്രനിരപ്പിൽ നിന്നും 2, 270 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മനോഹരനഗരത്തിന്റെ ചാരുതയാർന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.. പൂത്തുലഞ്ഞു നിൽക്കുന്ന വാക മരങ്ങളുടെ മനോഹര ദൃശ്യങ്ങൾ   പ്രദേശവാസികൾ ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

തെക്കുപടിഞ്ഞാറൻ അസിർ പ്രവിശ്യയുടെ തലസ്ഥാനമായ അബ്ഹ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. 2017 ൽ 'അറബ് ടൂറിസത്തിന്റെ' തലസ്ഥാനമായി ഈ മനോഹര നഗരത്തെ തിരഞ്ഞെടുത്തിരുന്നു. മെയ് മാസത്തിൽ പർപ്പിൾ പൂക്കളാൽ അലങ്കരിക്കപ്പെടുന്ന വാക  മരങ്ങൾ തന്നെയാണ് നഗരത്തിന്റെ പ്രധാനസവിശേഷത.സൗദിയിലെ  മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സുഖകരമായ  കാലാവസ്ഥയും അബ്ഹയെ വ്യത്യസ്തമാക്കുന്നു.

യമനുമായി അടുത്തു കിടക്കുന്ന അതിർത്തി നഗരമായ അബ്ഹ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണങ്ങളുടെ പേരിലാണ് പലപ്പോഴും വാർത്തകളിൽ നിറയാറുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.       


Latest Related News