Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദിയിൽ പൊതുഗതാഗതം അവസാനിപ്പിക്കുന്നു,നാളെ മുതൽ ടാക്‌സികളും ഓടില്ല 

March 20, 2020

March 20, 2020

റിയാദ് : കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുന്നു. ആഭ്യന്തര വിമാന, ബസ്, ട്രെയിന്‍, ടാക്‌സി സര്‍വീസുകളൊന്നും പ്രവര്‍ത്തിക്കില്ല

അവശ്യസര്‍വീസ് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് മാത്രം സര്‍വീസ് നടത്താം. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗതം അവസാനിപ്പിക്കുന്നത്.

ആളുകള്‍ പുറത്തേക്കിറങ്ങുന്നത് പരമാവധി പിടിച്ചുനിര്‍ത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. അന്താരാഷ്ട്ര അതിര്‍ത്തികളും വിമാന സര്‍വീസുകളും സൗദി നേരത്തെ അടച്ചിരുന്നു. രാജ്യത്ത് ഇതുവരെ 274 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News