Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറുമായുള്ള തർക്കം പരിഹരിക്കാൻ വഴി തേടുന്നതായി സൗദി അറേബ്യ 

November 22, 2020

November 22, 2020

റിയാദ് : ഖത്തറുമായി കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വഴി തേടുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരൻ പറഞ്ഞു.പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണെന്നും എന്നാൽ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഖത്തരി സഹോദരന്മാരുമായി ഇടപഴകാൻ തയാറാണെന്നും ഖത്തറും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'മേഖലയുടെ  സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലനിൽക്കുന്ന ആശങ്കൾ തീർച്ചയായും പരിഹരിക്കപ്പെടേണ്ടതുണ്ട്.അതിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്" - അദ്ദേഹം പറഞ്ഞു.റിയാദിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായ വെർച്വൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഗൾഫ് രാജ്യങ്ങൾക്കിടയിലെ തർക്കം പരിഹരിക്കപ്പെടുകയാണെങ്കിൽ വിജയിക്കുന്നത് എല്ലാവരുമായിരിക്കുമെന്നും ഏതു നിമിഷവും നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി ഈയിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അടുത്ത എഴുപത് ദിവസങ്ങൾക്കകം സൗദിയുടെയും ബഹ്റിന്റെയും വ്യോമപാത ഖത്തറിനായി തുറന്നു കൊടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രയിൻ നടത്തിയ പരാമർശവും നേരിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. അതേസമയം,ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്ന കാര്യം ആരുടെയും പരിഗണയിൽ ഇല്ലാത്ത വിഷയമാണെന്നായിരുന്നു അമേരിക്കയിലെ യു.എ.ഇ അംബാസിഡർ യൂസഫ് അൽ ഒതൈബയുടെ പ്രതികരണം. ഇതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിൽ ഖത്തറിനെതിരായ ഉപരോധവും പ്രധാന ചർച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News